പട്ന: ബിഹാറിൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്വർണശേഖരം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI)യുടെ പഠനപ്രകാരം 222.8 ദശലക്ഷം ടൺ സ്വർണ അയിര് ബിഹാറിലെ മണ്ണിനടിയിലുണ്ടെന്ന് കണ്ടെത്തിയതോടെ ഖനനത്തിനായി സംസ്ഥാന സർക്കാർ തയ്യാറെടുക്കുകയാണ്.
ജമുയി ജില്ല — കർമതിയ, ജാഝ, സോനോ മേഖലകളിലാണ് ഈ വമ്പൻ സ്വർണശേഖരം നിലനിൽക്കുന്നത്. ......
ദോഹ: ഡിജിറ്റൽ പരിഷ്കരണത്തിലേക്ക് ഖത്തറിന്റെ മറ്റൊരു മുന്നേറ്റം.......
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഇന്നലെ നടന്ന അത്യപൂർവ കൂടിക്കാഴ്ച ആഗോള ശ്രദ്ധ നേടുന്നു.
ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ ദോഹയിലെ അൽ ഉദൈദ് അമേരിക്കൻ വ്യോമതാവളത്തിൽ ഇന്ധനം നിറയ്ക്കാനായി ലാൻഡ് ചെയ്തപ്പോഴാണ് ഖത്തർ അമീർ വിമാനത്തിൽ കയറി ട്രംപിനെ നേരിൽ കണ്ടത്.
മലേഷ്യയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്ന ട്രംപ് വഴിമധ്യേയാണ്
ദോഹയിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ഇന്ധനം നിറയ്ക്കാൻ ലാൻഡ് ചെയ്തത്.
ഖത്തർ അമീറിനൊപ്പം പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുംകൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ലോകത്തെ പ്രധാന മാധ്യമങ്ങൾ ഈ വിമാനത്തിനുള്ളിലെ നയതന്ത്ര മുഹൂർത്തത്തെ “അസാധാരണവും സൗഹൃദസമൃദ്ധവുമായ സംഭവം” എന്ന നിലയിൽ റിപ്പോർട്ട് ചെയ്തു.
ഇതൊരു ബഹുമതിയാണ്. ഖത്തർ ഞങ്ങളുടെ മികച്ച സഖ്യകക്ഷിയാണ്. ......
തിരുവനന്തപുരം: സിപിഐ രാഷ്ട്രീയ ശത്രുക്കളല്ല, സഹോദര പാർട്ടിയാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.......
എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിന്റെ സമഗ്ര വികസന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ സംവാദ പരമ്പരയായ ‘എസ്.ജി കോഫി ടൈംസ്’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കമ്മ്യൂണിസം കൊണ്ട് പിന്നാക്കം പോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നത്. ......
രണ്ടര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അച്ഛൻ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. അസം സ്വദേശികളായ ദമ്പതികളുടെ ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. ......
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി)പ്രതിവാരകലാസംസ്ക്കാരിക വിരുന്നായ ബുധനാഴ്ച ഫിയസ്റ്റയിൽ
തമിഴർ പെരവൈയുമായി ചേർന്ന് 'മണ്ണിൻ മൊഴി'
അരങ്ങേറി.
ഐ.സി.സി അശോക ഹാളിൽ നടന്ന കലാവിരുന്ന് തമിഴ് സംസ്കാരത്തിന്റെ ഭംഗിയും പാരമ്പര്യവും നിറഞ്ഞ കലാപ്രകടനങ്ങളിലൂടെ പരിപാടി ശ്രദ്ധേയമായി.
ഐ.സി.സി പ്രസിഡന്റ് എ. പി. ......
ദോഹ: ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ അലുമിനി അസോസിയേഷൻ ഖത്തർ ചാപ്റ്റർ (QGET) സംഘടിപ്പിച്ച വസന്തോത്സവം 2025 വർണ്ണാഭമായി.
QGET കുടുംബാംഗങ്ങൾ ഉൾപ്പെടെ 250-ഓളം പേരുടെ സജീവ പങ്കാളിത്തം വഹിച്ച
പരിപാടി ചെയ്തത് QGET-ന്റെ മുതിർന്ന അംഗങ്ങളായ മാത്യു ഫ്രാൻസിസ് (ഫൗണ്ടർ പ്രസിഡന്റ്), ഷെരീഫ്, സി.കെ. രാജൻ, തോമസ്, മുഹമ്മദ് ഫൈസൽ, അഞ്ജലി പ്രസന്നൻ എന്നിവർ ചേർന്ന്ഉദ്ഘാടനംചെയ്തു.മാവേലിയും, പൂക്കളവും, പഞ്ചാരി മേളയും, ഓണസദ്യയും, ആർപ്പുവിളികളും, വൈവിധ്യമാർന്ന നാടൻ കളികളും പരിപാടിയെ മലയാള തനിമയിൽ സമന്വയിപ്പിച്ചു.
അതോടൊപ്പം ഗ്രോ യുവർ ഗ്രീൻ ഫുഡ് (GYGF) സീസൺ 3-ന്റെ ഔദ്യോഗിക തുടക്കവും നടന്നു. ......